ഹൃദ് രോഗങ്ങളെ അകറ്റാൻ വാൽനട്ട് കഴിക്കൂ

download (1)
ഹൃദ് രോഗത്തിൽ നിന്ന് മോചനം ലഭിക്കാൻ എല്ലാ ദിവസവം 60( ഗാം വാൽനട്ട് കഴിക്കുന്നത് ഒരു ശീലമാക്കുക എന്ന് യുഎസിലെ ലൈഫ് സയൻസ് റിസർച്ച് ഓർഗനൈസേഷൻ പഠനം നടത്തി കണ്ടെത്തി.വാല്‍നട്ട്, കശുവണ്ടി എന്നിവപോലുള്ള മരങ്ങളില്‍ നിന്നും ലഭ്യമാകുന്ന കായ്കള്‍ക്ക് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ കുറയ്ക്കാന്‍ സാധിക്കുമെന്നും ഇത് ഹൃദയത്തെ സംരക്ഷിച്ച് നിര്‍ത്തുമെന്നും ലൈഫ് സയന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി മൈക്കിള്‍ ഫാല്‍ക്ക് വ്യക്തമാക്കുന്നു. ഇത്തരം കായ്കള്‍ അപൂരിത കൊഴുപ്പിനാലും, പ്രോട്ടീന്‍, ധാതുക്കള്‍ വിറ്റമിന്‍സ് എന്നിവയാലും സമൃദ്ധമാണ്. ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായ ആല്‍ഫ ലൈനോലെനിക്ക് ആസിഡ് അടങ്ങിയിരിക്കുന്ന ഏക ഫലം വാല്‍നട്ടാണെന്നും മൈക്കിള്‍ പറയുന്നു.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും വാല്‍നട്ടിന്റെ ഉപയോഗം സഹായിക്കും. വാല്‍നട്ടില്‍ ഫൈബറും സമൃദ്ധമായി അടങ്ങിയിരിക്കുന്നു.ദിവസവും വാല്‍നട്ട് ഉപയോഗിക്കുന്നത് ഹൃദ്രോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് ഒപ്പം പ്രമേഹരോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *