ടാക്‌സി സര്‍വീസിന് പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു


image
ടാക്‌സി സര്‍വീസിന് പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു. നാല് റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
ബസിലെ ഡ്രൈവറും കണ്ടക്ടറും കുടുംബശ്രീ അംഗങ്ങളായിരിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പുചുമതല. ബാങ്ക് വായ്പയ്ക്കുപുറമെ സര്‍ക്കാര്‍ സബ്‌സിഡിയും നല്‍കും. ബസ് ഓടിക്കുന്നതിനുള്ള പരിശീലനം കുടുംബശ്രീയുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിക്കഴിഞ്ഞു.




Sharing is Caring