സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദിവസവും കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി പൊലീസിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ ഏററവുമധികം അതിക്രമങ്ങള്‍ നടക്കുന്ന ജില്ല മലപ്പുറമാണ്.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദിവസവും കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി പൊലീസിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ ഏററവുമധികം അതിക്രമങ്ങള്‍ നടക്കുന്ന ജില്ല മലപ്പുറമാണ്.കണക്കുകള്‍ പ്രകാരം ദിവസവും മൂന്നിലധികം സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ട്. 924 സ്ത്രീകളാണ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളത്.സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മലപ്പുറം തന്നെയാണ് മുന്നില്‍. 1130 കേസുകളാണ് മലപ്പുറം ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ആക്രമണത്തിന് ഇരയായിട്ടുള്ള സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2,850 കേസുകള്‍ എടുത്തിട്ടുണ്ട്.പൊതുവഴിയില്‍ സ്ത്രീകള്‍ അധിക്ഷേപിക്കപ്പെട്ടതിന് 203 കേസുകള്‍ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കാണാതായ സ്ത്രീകളുടെ എണ്ണം 132 പിന്നിട്ടിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ മുന്‍വര്‍ഷത്തെക്കാള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.












