ഹിന്ദുക്കള്‍ പ്രത്യുത്പാദനം വര്‍ധിപ്പിക്കണം; ഭാഗവതിന്റെ പ്രസംഗത്തിന് രൂക്ഷപ്രതികരണം


ഹിന്ദു ദമ്ബതിമാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി യു.പി.യിലെ പ്രതിപക്ഷ നേതാക്കള്‍.
ഹിന്ദുക്കള്‍ പ്രത്യുത്പാദനം വര്‍ധിപ്പിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ബി.ജെ.പി. സര്‍ക്കാര്‍ ജോലി നല്‍കുമോ എന്നാണ് ബി.എസ്.പി. നേതാവ് മായാവതി പ്രതികരിച്ചത്. ‘ഭാഗവത് ആദ്യം അദ്ദേഹത്തിന്റെ രാജാധിരാജനോട് ( പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച്‌ ) സന്തതികളെ സൃഷ്ടിക്കാന്‍ പറയണം’ – യു.പി. മന്ത്രി അസം ഖാന്‍ രൂക്ഷമായവാക്കുകള്‍ ഇങ്ങനെ.
ആഗ്രയില്‍ അധ്യാപകരുടെ സമ്മേളനത്തിനിടയ്ക്കായിരുന്നു ആര്‍.എസ്.എസ്. മേധാവിയുടെ വിവാദ പ്രസംഗം.




Sharing is Caring