ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അഞ്ചു മാസം ബാക്കിയുണ്ടെങ്കിലും സംസ്ഥാനത്ത് പ്രചരണ ചൂട് അനുഭവപ്പെട്ടു തുടങ്ങി. ബിഎസ്പി അദ്ധ്യക്ഷ മായാവതി ആഗ്രയിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ബിജെപിക്ക് ദളിത് വിരുദ്ധ മനോഭാവമാണെന്ന് ആരോപിച്ച മായാവതി ഭീകരതയുടെയും ലൗജിഹാദിന്റെയും പേരില്‍ മുസ്ലിം സമുദായത്തെ ദ്രോഹിക്കുകയാണെന്നും ആരോപിച്ചു. ദളിത് മുസ്ലിം വോട്ടുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന സൂചനയാണ് മായാവതി ആദ്യ റാലിയില്‍ നല്‍കിയത്.













