കമല്‍ഹാസന് ഫ്രാന്‍സിന്‍െറ ഷവലിയാര്‍ പുരസ്കാരം


downloadതമിഴ്നടന്‍ കമല്‍ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്‍െറ ഷവലിയാര്‍ പുരസ്കാരം. പ്രതിഭകളായ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്കാരമാണിത്. ശിവാജി ഗണേഷന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, നന്ദിതാ ദാസ്, ശാരൂഖ് ഖാന്‍ എന്നിവരും നേരത്തേ ഈ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. ബഹുമതി തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും അവാര്‍ഡ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുന്നതായും കമല്‍ഹാസന്‍ പറഞ്ഞു.




Sharing is Caring