ടോക്കിയോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; നാനൂറോളം വിമാനങ്ങള്‍ റദ്ദാക്കി


ജപ്പാന്‍ തലസ്ഥാന നഗരമായ ടോക്കിയോയില്‍ ശക്തമായ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള 387 വിമാനങ്ങളുടെ യാത്ര റദ്ദാക്കി. ടോക്കിയോ വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയില്‍ ഭൂരിഭാഗവും. ആഭ്യന്തര സര്‍വീസ് നടത്തുന്ന 145 വിമാനങ്ങളും റദ്ദാക്കിയതായി ജപ്പാന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
അതേസമയം, ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള ടോക്കിയോയില്‍ പതിവുപോലെ സര്‍വീസ് നടക്കുന്നുണ്ട്. ശക്തമായ മഴയും മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




Sharing is Caring