വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വീട്ടില്‍നിന്ന് സ്വര്‍ണാഭരണവും മറ്റും കവര്‍ന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനെന്ന് സംശയം. മോഷണത്തിനു പിന്നിലെ ഗൂഢാലോചന തേടി പൊലീസ് അന്വേഷണം തുടങ്ങി. കേസിലെ മുഖ്യപ്രതി അബ്ദുല്‍ ഹാലിം പിടിയിട്ടുണ്ട്. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണ് ഇയാള്‍. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി അബ്ദുല്‍ ഹാലിമിന് അടുത്ത ബന്ധമുണ്ട്. അതിനാല്‍ തീവ്രവാദത്തിനു പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണു പൊലീസ് സംശയം.
ഹാലിം അടക്കം നാലുപേരാണ് കസ്റ്റഡിയിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണു പിടികൂടിയത്. രണ്ടുപേരെ പാലക്കാട്- മലപ്പുറം അതിര്‍ത്തിയില്‍ വച്ചും മറ്റുരണ്ടുപേരെ പെരുമ്ബാവൂരില്‍ വച്ചുമാണ് പിടിച്ചത്.













