ഹാഫിസ് സഈദ്, സയ്യിദ് സലാഹുദ്ദീന്‍ ഉള്‍പ്പടെ 12 പേര്‍ക്ക് എന്‍.ഐ.എ കുറ്റപത്രം

ലഷ്കറെ ത്വയ്ബ നേതാവ് ഹാഫിസ് സഈദിനും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനുമടക്കം 12 പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.ഐ.എ നടപടി. 1279 പേജുള്ള കുറ്റപത്രമാണ് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ വിശദ അന്വേഷണത്തിന് അനുമതി നല്‍കണമെന്നും കുറ്റപത്രത്തില്‍ ആവശ്യപ്പെടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ പേരമകനും കസ്റ്റഡിയിലെടുത്തവരിലുണ്ട്. ഇവരുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. ഫാഫിസ് സഈദ്, സയ്യിദ് സലാഹുദ്ദീന്‍ എന്നിവര്‍ കള്ളക്കടത്തുവഴി സാമ്ബത്തിക സഹായം നല്‍കുന്നുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *