ഹാദിയാ കേസ് ഇന്ന് സുപ്രീംകോടതിയില്‍


ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ഭീകര ബന്ധം ആരോപിച്ച്‌ ഹാദിയയുടെ അച്ഛന്‍ അശേകന്‍ നല്‍കിയ ഹര്‍ജിയും പരിഗണനക്കെടുത്തേക്കും .


ഷെഫിനെതിരായുള്ള അന്വേഷണത്തിന്റ ആദ്യ റിപ്പോര്ട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക.ഹൈക്കോടതി നടപടി തെറ്റാണ് എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഷെഫിന്‍ ജഹാന്റെയും എന്‍ ഐയുടെയും അഭിഭാഷകര്‍ തമ്മില്‍ നേരത്ത കേസ് പരിഗണിക്കവെ വാക്ക് തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ വൈകാരികമായി വാദിക്കതരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐഎസ് ബന്ധം ആരോപിച്ച്‌ എന്‍ഐഎ ഒക്ടോബറില് അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ സംഭാഷണങ്ങളുടെ രേഖയും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതും ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നേക്കും.



Sharing is Caring