പുതിയ കെ പി സി സി അംഗങ്ങളുടെ യോഗം ഇന്ന്


പുതിയ കെ പി സി സി അംഗങ്ങളുടെ യോഗം ഇന്ന് ചേരും. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ നാമനിര്‍ദേശം ചെയ്യുന്ന പ്രമേയം പാസ്സാക്കുകയാണ് പ്രധാന അജണ്ട.


പി.സി.വിഷ്ണുനാഥിനെയും, ശശി തരൂരിനെയും ഉള്‍പ്പെടുത്തിയതടക്കം തിരുത്തല്‍ വരുത്തിയ പട്ടികയില്‍ ഐ ഗ്രൂപ്പിന് നേരിയ മുന്‍തൂക്കമുണ്ട്. പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറുന്ന പ്രമേയം ഇന്നത്തെ യോഗത്തില്‍ പാസാക്കും.


ആകെ 304 പേരുള്ള പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടില്ല. പട്ടികയില്‍ മാറ്റവും ചെറിയ മിനുക്കുപണികളും വരും. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടര്‍മാരുടെ ഈ പട്ടിക യഥാസമയം കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പ്രസിദ്ധീകരിക്കുമെന്നാണ് ഔദ്യോഗികഭാഷ്യം.അതോറിറ്റിയും ഹൈക്കമാന്‍ഡും അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ ഓരോ അംഗത്തെയും കെപിസിസി ആസ്ഥാനത്തു നിന്നു വിളിച്ച്‌ ഇന്നെത്തിച്ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പട്ടിക അന്തിമമല്ലെന്നാണ് കെപിസിസിയുടെ ഔദ്യോഗിക നിലപാട്.



Sharing is Caring