വെ​ങ്ക​യ്യ​യു​ടെ ഒ​ഴി​വി​ൽ ക​ണ്ണ​ന്താ​നം രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഒ​ഴി​ഞ്ഞ രാ​ജ്യ​സ​ഭ സീ​റ്റി​ൽ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം മ​ത്സ​രി​ക്കും. രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ക. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ആ​ണ് ഇ​ക്കാ​ര്യം പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ച​ത്. വെ​ങ്ക​യ്യ നാ​യി​ഡു രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെ​ട്ട് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​ഴി​ഞ്ഞ​തി​നാ​ൽ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം വി​ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ അ​ഞ്ചു വ​ർ​ഷം കാ​ലാ​വ​ധി ല​ഭി​ക്കും.

രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ന​വം​ബ​ർ 16നു ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ആ​റ് വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. രാജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​നു വി​ജ​യം അ​നാ​യാ​സ​മാ​ണെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *