നജീബിന്റെ തിരോധാനം: കുറ്റാരോപിതരായ എബിവിപി പ്രവര്‍ത്തകരെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കും


ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതകായ എബിവിപി പ്രവര്‍ത്തകരുടെ നുണപരിശോധന ഇന്ന്. സിബിഐയുടെ ഹര്‍ജിയില്‍ നുണപരിശോധന നടത്താന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.


നേരത്തേ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നത് കോടതി ജനുവരി 24 ലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കുന്നത് നീട്ടിവെച്ച കീഴ്‌ക്കോടതി നടപടിയെ ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു, തിരോധാനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ അടുത്ത വാദം കേള്‍ക്കലില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് എബിവിപി വിദ്യാര്‍ത്ഥികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


നജീബിനെ കാണാതായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് വിശദമായ ഒരന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനഞ്ചിനായിരുന്നു സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതാകുന്നത്. കാണാതാകുന്ന ദിവസം സര്‍വകലാശാലയിലെ ഒരു സംഘം എബിവിപി, ആര്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നജീബിനെ ക്രൂരമായി മര്‍ദ്ദിരുന്നു. നജീബിന്റെ തിരോധാനത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.



Sharing is Caring