ഹര്‍ത്താലില്‍ പരക്കെ അക്രമം; കല്ലേറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നു; ചെന്നിത്തലയുടെ ഉറപ്പ് പാഴ്‌വാക്ക്


ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല എന്ന പ്രതിപക്ഷ നേതാവിന്റെ ഉറപ്പ് വെറും പാഴ്‌വാക്കായി. ഹര്‍ത്താല്‍ തുടങ്ങി ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം തടയുകയും വാഹനങ്ങള്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും ചെയ്തു.


തിരുവനന്തപുരം,പാലക്കാട്, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ തടയുകയും ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തത്. കൊല്ലത്ത് ചിന്നക്കടയില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി അടക്കമുളള വാഹനങ്ങള്‍ തടയുകയാണ്. പൊലീസ് നോക്കി നില്‍ക്കെയാണ് വാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ തടയുന്നത്.




Sharing is Caring