സഞ്ചാരസ്വാതന്ത്യം തടസ്സപ്പെടുത്തി; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

യുഡിഎഫ് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയു ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്നലെയാണ് യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചത്. ഇതിനിടെയാണ് ബിന്ദു കൃഷ്ണ വാഹനം തടഞ്ഞത്. വാഹനയാത്രികരെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കരുതെന്ന കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാഹന ഗതാഗതം തടയുകയോ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുണമെന്ന നിര്‍ദേശം പൊലീസിന് നല്‍കിയിരുന്നു. ഹര്‍ത്താലിനിടെ മിക്കയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *