പഞ്ചാബില്‍ ആര്‍.എസ്.എസ് നേതാവ് വെടിയേറ്റു മരിച്ചു


പഞ്ചാബിലെ ലുധിയാനയില്‍ ആര്‍.എസ്.എസ് നേതാവ് വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ 7.20 ഓടെയാണ് രവീന്ദ്രര്‍ ഗോസായി എന്ന ആര്‍.എസ്.എസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.


പ്രഭാതസവാരിയ്ക്കിറങ്ങിയ ഗോസായിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ബി.ജെ.പിയുടെ ജില്ലാ ഭാരവാഹിയും ലുധിയാന ആര്‍.എസ്.എസ് രഘുനാഥ് നഗര്‍ മോഹന്‍ ശാഖയുടെ അധ്യക്ഷനുമായിരുന്നു.



Sharing is Caring