സോളാര്‍ അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

സോളാര്‍ തുടരന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കര്‍ശന നിര്‍ദ്ദേശങ്ങളോടെയായിരിക്കും ഉത്തരവിറങ്ങുക. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് പ്രത്യേക അന്വേഷണ സംഘ തലവന്‍.വേങ്ങര തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ തുടര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. കര്‍ശനമായ നിബന്ധനകളോടുകൂടിയായിരിക്കും ഉത്തരവിറങ്ങുന്നത്.

സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ ഉടന്‍ തന്നെ അന്വേഷണ സംഘം യോഗം ചേരും. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വൈകാതെ തന്നെ തുടര്‍ നടപടികളിലേക്ക് കടക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയേക്കും. അന്വേഷണത്തിനുള്ള വിജിലന്‍സ് സംഘത്തെയും ഉടന്‍ നിയോഗിക്കും.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വൈകാതെ തന്നെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചതില്‍ തെറ്റില്ല. റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ പ്രസിദ്ധീകരിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *