സ​മ​ര​ങ്ങ​ള്‍ നാ​ടി​നെ അ​പ​ക​ട​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ക​രു​ത്: മു​ഖ്യ​മ​ന്ത്രി

സ​മ​ര​ങ്ങ​ള്‍ നാ​ടി​നെ അ​പ​ക​ട​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​ല്‍ ഒ​രു ഡ​സ​ന്‍ സ്ഥ​ല​ത്തെ സ​മ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ക​ണ്ടു. ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ പോ​ലീ​സി​നു നേ​രെ അ​ല​റി വി​ളി​ച്ച്‌ പാ​ഞ്ഞ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ക​ണ്ട​ത്. ഇ​ത് സ​മ​ര​മ​ല്ല, ഈ ​നാ​ടി​നെ രോ​ഗ​ത്തി​ല്‍ മു​ക്കി​ക്ക​ള​യാ​നു​ള്ള ദു​ഷ്പ്ര​വൃ​ത്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌

ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ത​യെ ഗു​രു​ത​ര​വി​പ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട് എ​ന്ത് രാ​ഷ്ട്രീ​യ​നേ​ട്ട​മാ​ണ് ഇ​ക്കൂ​ട്ട​ര്‍​ക്ക് നേ​ടാ​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​മ​ര​ത്തി​ന് ആ​രും എ​തി​ര​ല്ല. എ​ന്നാ​ല്‍ അ​ത് നാ​ടി​നെ അ​പ​ക​ട​ത്തി​ലാ​ക്കി​കൊ​ണ്ട് ആ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ വ​രു​ന്ന, റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ട നേ​താ​ക്ക​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്ക​രു​ത്. പോ​ലീ​സു​മാ​യി മ​ല്‍​പ്പി​ടി​ത്തം ന​ട​ത്തു​ന്ന ഈ ​സ​മ​രം നാ​ടി​നെ വി​പ​ത്തി​ലാ​ക്കു​ന്ന​താ​ണെ​ന്ന് നേ​താ​ക്ക​ള്‍​ക്ക് ചി​ന്തി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ അ​ണി​ക​ള്‍​ക്കെ​ങ്കി​ലും ക​ഴി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *