സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; തൃ​ശൂ​രി​ല്‍ മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ല്‍ വീ​ണ്ടും കോ​വി​ഡ് മ​ര​ണം. തൃ​ശൂ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച വീ​ട്ട​മ്മ​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തൃ​ശൂ​ര്‍ അ​രി​ന്പൂ​രി​ല്‍ ജൂ​ലൈ അ​ഞ്ചി​ന് മ​രി​ച്ച വ​ത്സ​ല​യ്ക്കാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്.

ര​ണ്ട് ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് മു​ന്‍​പെ​ടു​ത്ത സാ​മ്ബി​ളി​ന്‍റെ ഫ​ല​മാ​ണ് പോ​സ്റ്റീ​വാ​യ​ത്.

അ​തേ​സ​മ​യം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് മു​ന്‍​പെ​ടു​ത്ത സാ​മ്ബി​ളി​ന്‍റെ ഫ​ലം വ​രും മു​ന്‍​പാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു സം​സ്‌​കാ​രം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കെ​എ​സ്‌ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്ന ബ​സി​ല്‍ വ​ത്സ​ല​യു​ടെ മ​ക​ള്‍ യാ​ത്ര ചെ​യ്തി​രു​ന്നു. മ​ക​ളു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. രോ​ഗ ല​ക്ഷ​ണ​മൊ​ന്നും ഇ​വ​ര്‍​ക്ക് പ്ര​ക​ട​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​വ​രി​ല്‍ നി​ന്നാ​കാം വ​ത്സ​ല​ക്ക് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നാ​ണ് നി​ഗ​മ​നം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *