സ്വര്‍ണ്ണ കടത്ത് കേസ്: പ്രതികള്‍ കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈക്കോടതി ജഡ്ജി


സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ തനിക്ക് 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈക്കോടതി ജഡ്ജി കെ.ടി.ശങ്കരന്‍. കേസ് രാവിലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് തുറന്ന കോടതിയില്‍ ജഡ്ജി കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്.ഇതിനെ തുടര്‍ന്ന് കേസ് ഒഴിയുകയാണെന്ന് ജഡ്ജി കോടതിയെ അറിയിച്ചു. കേസില്‍ അനുകൂല വിധിയുണ്ടാകാന്‍ ആദ്യ 25 ലക്ഷം രൂപയും വിധിവന്ന ശേഷം പറയുന്ന തുകയും നല്‍കാമെന്നാണ് പ്രതികള്‍ വാഗ്ദാനം ചെയ്തതെന്ന് ജഡ്ജി പറഞ്ഞു.


.




Sharing is Caring