മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി


മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ പിസി ഘോഷ്, അമിതാവാ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചത്. സ്‌കൂള്‍ പൂട്ടാന്‍ സമയം വേണമെന്ന ആവശ്യവും തള്ളിയ കോടതി സ്‌കൂള്‍ പൂട്ടുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കുമെന്ന സര്‍ക്കാര്‍ വാദവും അംഗീകരിച്ചില്ല.
നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിന് ആവശ്യമായ സമയം ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കാതെ ഈ അവസാന നിമിഷം വാദമുന്നയിക്കുന്നതില്‍ കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന പിടിഎയുടെ ഹര്‍ജിയും സുപ്രീംകോടതി തള്ളി.




Sharing is Caring