സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു


കൊച്ചി: ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 19200 രൂപയാണ് ഇപ്പോള്‍ വില. ഗ്രാം ഒന്നിന് 10 രൂപ കുറഞ്ഞ് 2400 രൂപയായി.


അതേസമയം ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടരുകയാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് (21-07-2015) തുടക്കമാകുകയാണ്. ഭൂസംരക്ഷണം, ജിഎസ് ടി , റിയല്‍ എസ്‌റ്റേറ്റ് ബില്ലുകള്‍ ഈ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇതേതുടര്‍ന്നാണ് വിപണിയില്‍ നേട്ടം പ്രകടമാകുന്നത്.


സെന്‍സെക്‌സ് 45 പോയിന്റിലേറെ ഉയര്‍ന്ന് 28450നു മുകളിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 8600 നു മുകളിലാണ് ഇപ്പോള്‍. ഇന്‍ഫോസിസ്, വിപ്രോ , ഐടിസി എന്നീ മുന്‍നിര കമ്പനികള്‍ നേട്ടമുണ്ടാക്കുന്നു. സണ്‍ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികള്‍ നഷ്ടം നേരിടുന്നു.



Sharing is Caring