സ്വകാര്യ ബസ്‌ സമരം മറ്റ്‌ വാഹനങ്ങള്‍ക്ക്‌ ചാകര


വടകര: സംസ്ഥാനത്ത്‌ സ്വകാര്യ ബസ്സ്‌ സമരം രണ്ടാം ദിവസത്തിലേക്ക്‌ കടന്നതോടെ മറ്റു വാഹനങ്ങള്‍ക്ക്‌ ഇത്‌ ചാകരയുടെ കാലം. യാത്രക്കാരില്‍ നിന്നും കിട്ടാവുന്നത്ര പൈസ ഇടാക്കിയാണ്‌ മറ്റു വാഹനങ്ങള്‍ റോഡില്‍ ഇറങ്ങുന്നത്‌.കെ.എസ്‌.ആര്‍.ടി.സിയുടെ അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഗ്രാമ പ്രദേശങ്ങലില്‍ യാത്രക്കാര്‍ക്ക്‌ അശ്രയിക്കേണ്ടിവരുന്നത്‌ മറ്റു വാഹനങ്ങളെ തന്നെയാണ്‌.ഈ സാഹചര്യം തന്നെയാണ്‌ ഓട്ടേ,ജീപ്പ്‌,ടൂറിസ്റ്റ്‌ ബസുകള്‍ എന്നിവ മുതലെടുക്കുന്നതും.സാധാരണക്കാരായ ജനങ്ങളെയും നിത്യവൃ്ത്തിക വേണ്ടി ജോലിക്കു പോവുന്ന ജനങ്ങളെയാണ്‌ ഏറെ ബാധിക്കുന്നതും.




Sharing is Caring