വിഘടനവാദികളുടെ പ്രതിഷേധം; ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: വിഘടനവാദികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി. വിഘടനവാദി നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവിടെ അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റിലായവരെ മറ്റ് ജയിലുകളിലേക്ക് മാറ്റുന്നതിനെതിരെയാണ് വിഘടനവാദികള്‍ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.സുരക്ഷ ശക്തമാക്കിയതിനേത്തുടര്‍ന്ന് ഇവിടുത്തെ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. ട്രെയിന്‍ ഗതാഗതവും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *