പാല്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ കേരളം സ്വയംപര്യാപ്തതമാകും: മന്ത്രി കെ.രാജു

വടകര: പാല്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ കേരളം സ്വയംപര്യാപ്തതമാകുമെന്ന് മന്ത്രി കെ.രാജു. സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം കൊണ്ട് 17 ശതമാനം വര്‍ധനയാണ് പാല്‍ ഉത്പാദനത്തില്‍ നേടാനായത്.

പശുക്കളുടെ പാല്‍ ഉത്പാദനശേഷി കൂട്ടിയതു കൊണ്ടുമാത്രം ലക്ഷ്യത്തിലെത്താനാകില്ല. പശുക്കളുടെ എണ്ണവും കൂട്ടണം. ഇതിനായുള്ള പദ്ധതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.

കേരള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.സുഭാഷ് അധ്യക്ഷത വഹിച്ചു. കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഐസക് കെ.തയ്യില്‍, കെ.എന്‍.സുരേന്ദ്രന്‍ നായര്‍, പി.വിശ്വംഭര പണിക്കര്‍, കല്ലട രമേഷ്, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്കരന്‍, ഗവ.സെക്രട്ടറി അനില്‍ സേവ്യര്‍, വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി.ജോസഫ്, ജെയിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *