സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 17 പേര്‍ കൊല്ലപ്പെട്ടു


വടക്കന്‍ അംഗോളന്‍ നഗരമായ ഉയിഗെ നഗരത്തില്‍ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനേഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇതില്‍ അഞ്ചുപേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഹോം ടീമായ സാന്റ റിത ഡി കാസിയയും ലിബോളോയും തമ്മിലുള്ള ഒന്നാം ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിന് ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്റ്റേഡിയത്തിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അംഗോള പ്രസിഡന്റ് ഹൊസെ എഡ്വാര്‍ഡോ ഡോ സാന്റോസ് അന്വേഷണത്തിന് ഉത്തരവിട്ടു.




Sharing is Caring