ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരുന്ന് സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ദക്ഷിണ മേഖലാ മേധാവി എഡിജിപി സന്ധ്യ പുറത്തിറക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ എത്തിയ ഉത്തരവില്‍ വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.
ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഇന്ന് മുതല്‍ പരിശോധന തുടങ്ങും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാഹനമോടിക്കുന്നവരും പിന്നലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല.













