സ്മിത്തിന് സെഞ്ച്വറി; ഓസീസിന് വിജയം

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ പാകിസ്താനെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം. 264 എന്ന വിജയലക്ഷ്യവുമായി ഇറ്ങ്ങിയ ഓസീസിന് ഏഴു വിക്കറ്റിന് വിജയം നേടാനായി.

108 റണ്‍സോടെ സ്മിത്ത് പുറത്താകാതെ നിന്നു. അരങ്ങേറ്റ ഏകദിനം കളിച്ച പീറ്റര്‍ ഹാന്‍ഡ്‌സ്‌കോന്പ് 82 റണ്‍സോടെ നായകന് മികച്ച പിന്തുണ നല്‍കി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനിന്റെ ബാബര്‍ അസം (84), ഷര്‍ജീല്‍ ഖാന്‍ (50) എന്നിവരുടെ മികവിലാണ് 263 റണ്‍സ് നേടിയത്. ഷൊയ്ബ് മാലിക്കും ഉമര്‍ അക്മലും 39 റണ്‍സ് വീതം നേടി.

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലെത്തി. സെഞ്ച്വറി നേടിയ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *