കണ്ണൂര്‍ കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് പി ജയരാജന്‍


ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍.എസ്.എസാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കേസില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സി.പി.എം അംഗങ്ങള്‍ ആരെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നു വ്യക്തമാക്കിയതാണ്. കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടില്‍നിന്നു പൊലിസ് നായ പോയത് ആര്‍.എസ്.എസുകാരനായ സുബീഷിന്റെ വീട്ടുമുറ്റത്തേക്കാണ്.


സുബീഷും അനീഷും ബുധനാഴ്ച വൈകിട്ടു മുതല്‍ വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ സന്തോഷ് മാത്രമായിരുന്നുവെന്ന് അറിയാവുന്നവര്‍ ആര്‍.എസ്.എസ്- ബി.ജെ.പി സംഘത്തിന് മാത്രമാണ്. ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന പഴമൊഴിപോലെയാണ് സി.പി.എമ്മിനെ പഴിചാരുന്നതെന്നും ജയരാജന്‍ ആരോപിച്ചു.



Sharing is Caring