സാക്കിര്‍ നായിക്കിനെ എന്‍.ഐ.എ സമ്മന്‍സ് ചെയ്‌തേക്കും; 73 അക്കൗണ്ടുകള്‍ പരിശോധിക്കുന്നു


ഇസ്‌ലാമിക് പ്രബോധകനായ സാക്കിര്‍ നായിക്കിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമ്മന്‍സ് ചെയ്‌തേക്കുമെന്ന് സൂചന. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹവുമായി ബന്ധപ്പെട്ട 78 ബാങ്ക് അക്കൗണ്ടുകള്‍ എന്‍.ഐ.എ പരിശോധിച്ചുവരികയാണ്. സാക്കിര്‍ നായിക്കിന്റെ എന്‍.ജി.ഒ ആയ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.എഫ് ഇന്റര്‍നാഷണലിന്റെയും അക്കൗണ്ടുകളാവും പരിശോധിക്കുക.


വിദേശ ബാങ്കുകളില്‍ നിന്ന് ഈ അക്കൗണ്ടുകളിലേക്കെത്തിയ പണത്തെക്കുറിച്ചാണ് പരിശോധന നടത്തുന്നത്. മുംബൈയിലെ 100 കോടി വിലമതിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ആസ്തിയെപ്പറ്റിയും അന്വേഷണം നടത്തും.


കഴിഞ്ഞവര്‍ഷം നവംബറിലാണ് സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കേസെടുത്തത്. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു കേസെടുത്തത്. ഇതേത്തുടര്‍ന്ന് സാക്കിര്‍ നായിക്കിനെയും സുഹൃത്തുക്കളെയും കുടുംബത്തെയും വിശദമായി പരിശോധിച്ചു വരികയാണ്.



Sharing is Caring