യുവരാജിന്റെയും ധോനിയുടെയും സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര

യുവരാജിന്റെയും ധോനിയുടെയും സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര. 15 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 382 എന്ന കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സാണ് എടുക്കാനായത്.

തിരിച്ചുവരവ് ഗംഭീരമാക്കിയായിരുന്നു യുവരാജിന്റെ പ്രകടനം. 127 പന്തില്‍ 150 റണ്‍സുമായി യുവരാജ് കളിയെ മറ്റൊരു തലത്തിലേക്കു തിരിച്ചുവിട്ടു. 2011നു ശേഷം ആദ്യത്തെ സെഞ്ച്വറിയാണ് യുവിയുടേത്.

കോഹ്‌ലിയടക്കമുള്ള മുന്‍നിര തകര്‍ന്നു വീണ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വെറും 25 റണ്‍സ് മാത്രം നേടിയ സമയത്തായിരുന്നു യുവിയുടെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോനിയുടെയും അരങ്ങേറ്റം. പിന്നെ എല്ലാം മാറമറിഞ്ഞു. ഒടുവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 എന്ന കൂറ്റന്‍ റണ്‍സെടുത്തു ഇന്ത്യന്‍ ടീം. 122 പന്തില്‍ 134 റണ്‍സാണ് ധോനി അടിച്ചുകൂട്ടിയത്.

21 ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും പിന്തുണയോടെയായിരുന്നു യുവിയുടെ റണ്‍വേട്ട. ധോനിയാകട്ടെ 10 ബൗണ്ടറികളും ആറു സിക്‌സറുകളും പായിച്ചു. യുവിയുടെ 14ാം ഏകദിന സെഞ്ച്വറിയും ധോനിയുടെ 10ാം സെഞ്ച്വറിയുമാണ് കട്ടക്കില്‍ കുറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *