ഡല്‍ഹി പൊലിസ് മേധാവി അലോക് വര്‍മ്മ സി.ബി.ഐ തലപ്പത്ത്


സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി.ബി.ഐ) പുതിയ മേധാവിയായി ഡല്‍ഹി പൊലിസ് ചീഫ് അലോക് വര്‍മ്മയെ നിയമിച്ചു. രണ്ടു വര്‍ഷത്തെ കാലാവധിക്കാണ് നിയമനം. ഗുജറാത്തിലെ ഉദ്യോഗസ്ഥനായ ആര്‍.കെ അസ്താനയെ ഡിസംബറില്‍ ആക്ടിങ് മേധാവിയായി നിയമിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് പുതിയ നിയമനം.


പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ കമ്മിറ്റിയില്‍ വോട്ടിനിട്ടാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസ് ജെ.എസ് ഖാഹേറിന്റെയും വോട്ടുകള്‍ അലോകിന് ലഭിച്ചു.


കമ്മിറ്റിയിലെ മൂന്നാമത്തെ അംഗമായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജന്‍ ഖാര്‍ഗെ മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ ആര്‍.കെ ദുട്ടയെയാണ് പിന്തുണച്ചത്. അലോക് വര്‍മ്മയ്ക്ക് സി.ബി.ഐയിലും അഴിമതി വിരുദ്ധ സേനയും പരിചയം ഇല്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.



Sharing is Caring