സ്പാനിഷ് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിച്ചു

സ്പാനിഷ് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിച്ചു.ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒന്നരയോടെ സെവി​യ്യയും ഗെറ്റാഫെയും തമ്മി​ലുള്ള മത്സരത്തോടെയാണ് സ്പാനി​ഷ് ലാലി​ഗയ്ക്ക് രണ്ടാം കി​ക്കോഫായത്.ഫുട്ബാള്‍ മൈതാനങ്ങളി​ല്‍ കാണി​കളെ ഒഴി​വാക്കി​യാണ് കളി​ പുനരാരംഭി​ച്ചി​രി​ക്കുന്നത്. കര്‍ശന സുരക്ഷയി​ലും കൊവി​ഡ് പ്രതി​രോധ പ്രോട്ടോക്കോള്‍ പാലി​ച്ചുമാണ് സ്പെയി​നി​ലും കളി​ പുനരാരംഭിച്ചത്.

കോവിഡ്-19 രോഗ വ്യാപനത്തിനുശേഷം യൂറോപ്പില്‍ ആരംഭിക്കുന്ന രണ്ടാമത്തെ പ്രമുഖ ഫുട്ബോള്‍ ലീഗാണിത്. 27 കളിയില്‍നിന്ന് 47 പോയന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് സെവിയ്യ. 33 പോയന്റുള്ള റയല്‍ ബെറ്റിസ് 12-ാം സ്ഥാനത്തും.

കളി ലാ ലിഗയുടെ ഔദ്യാഗിക ഫേസ്ബുക്ക് പേജ് വഴി കാണാം. ജൂണ്‍ 13-നാണ് സ്പാനിഷ് വമ്ബന്മാരായ ബാഴ്‌സലോണ കളത്തിലിറങ്ങുന്നത്. മയ്യോര്‍ക്കയാണ് ബാഴ്‌സയുടെ എതിരാളികള്‍. റയല്‍ മാഡ്രി​ഡ് ഞായറാഴ്ച രാത്രി​ ഇന്ത്യന്‍ സമയം 11 മണി​ക്ക് കളത്തി​ലി​റങ്ങും. എയ്ബറുമായാണ് റയലി​ന്റെ മത്സരം. ഞായറാഴ്ച വൈകി​ട്ട് അഞ്ചരയ്ക്ക് അത്‌ലറ്റി​ക് ക്ളബും അത്‌ലറ്റി​ക്കോ മാഡ്രി​ഡും തമ്മി​ലുള്ള മത്സരം നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *