കൊയിലാണ്ടി:കേരളസ്റ്റേറ്റ് കുക്കിംഗ് വർക്കേഴ് ഫെഡറേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വിവാഹങ്ങളോ, മറ്റ് ആഘോഷ ചടങ്ങ്കളോ ഒന്നും നടക്കാത്തതിനാൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. ആയതിനാൽ പാചക തൊഴിലാളികൾക്ക് 25000 രൂപ പലിശ രഹിതവായ്പ അനുവദിക്കുക 300 പേരെയെങ്കിലും വെച്ച് കൊണ്ട് വിവാഹങ്ങ,ൾ നടത്തുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ മണ്ഡലം ജന: സിക്രട്ടറി മുജീബ് പാലക്കൽ ഉദ്ഘാടനം ചെയ്തു.അസീസ് തിക്കോടി അദ്ധ്യക്ഷം വഹിച്ചു.ഹമീദ് K V സ്വാഗതവും നൗഫൽ V നന്ദിയും പറഞ്ഞു
റഫീഖ് കൊയിലാണ്ടി ,സന്തോഷ് ,സലീം പാലക്കുളം, ആഷിഖ് , ആയിഷ എന്നിവർ നേതൃത്വം നൽകി.













