‘വിരമിച്ചാലും കേരളം വിടില്ല’… തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും: ഋഷിരാജ് സിംഗ്

തിരുവനന്തപുരം: വിരമിച്ചാലും കേരളം വിടില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. വിരമിച്ചാലും തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും. ചില പദ്ധതികള്‍ മനസിലുണ്ട്. വെളിപ്പെടുത്താന്‍ സമയമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസം 22 കിലോ മീറ്ററുകളോളം സൈക്കിള്‍ യാത്ര ചെയ്യും. ലോക്ഡൗണ്‍ കാലത്ത് തിയ്യേറ്ററുകളില്ലാത്തതിനാല്‍ സിനിമ കാണാന്‍ സാധിക്കാത്തതില്‍ വലിയ വിഷമമുണ്ട്. തമിഴ്, തെലുങ്കു, മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷയിലേയും സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *