സ്ത്രീകൾക്ക് സുരക്ഷയൊരുക്കി ‘ഓപ്പറേഷൻ റോമിയോ റിട്ടേൺസ്

സ്ത്രീ പീഡനക്കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷൻ റോമിയോ റിട്ടേൺസ്’ നടപടിയുമായി ഗുഡ്ഗാവ് പോലീസ് നഗരത്തിൽ രംഗത്തെത്തി. ശനിയാഴ്ച മാത്രം 121ഓളം പൂവാലന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ദൽഹിയിലും ഗുഡ്ഗാവിലും മറ്റുമായി സ്ത്രീകൾക്കെതിരെ നിരവധി അക്രമങ്ങളാണ് അരങ്ങേറുന്നത്. ഈ പശ്ചാത്തലത്തിൽ സുരക്ഷാ ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് രണ്ട് മണിക്കൂർ നീണ്ട ഓപ്പറേഷനു ശേഷം അസിസ്റ്റന്റ് കമ്മീഷണർ ധർണ യാദവ് മാധ്യമപ്രവർത്തകരോടായി പറഞ്ഞു. രാത്രി സമയങ്ങളിൽ റോഡിലൂടെ ഇറങ്ങി നടക്കാൻ പെൺകുട്ടികൾ ഭയക്കുന്ന അന്തരീക്ഷമാണ് ഇപ്പോൾ നില നിൽക്കുന്നത്. പെൺകുട്ടികളെ ശല്യം ചെയ്യുന്നവരുടെ എണ്ണം പെരുകി വരികയാണെന്നും കമ്മീഷണർ പറഞ്ഞു.

സ്ത്രീകൾക്ക് സുരക്ഷാ ഉറപ്പാക്കാൻ ഇത്തരത്തിലുള്ള നടപടി ക്രമങ്ങൾ നഗരത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *