മദര്‍ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും


അഗതികളുടെ അമ്മ ഇന്ന് വിശുദ്ധ പദവിയിലേയ്ക്ക്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി നാമകരണ പരിപാടികളുടെ ചുമതലയുള്ള കര്‍ദിനാള്‍ ബ്രയാന്‍ ഔദ്യോകിക വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 10.30 യ്ക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി) മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള കുര്‍ബാനയിലാണ് ചടങ്ങുകള്‍. നാമകരണ പരിപാടികളുടെ ആദ്യ ഭാഗമായി മദറിന്‍റെ ഛായാചിത്രം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാപിച്ചു.
ഇന്നലെ വൈകുന്നേരം മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്തിയ പ്രബോധന പരിപാടിയില്‍ നിരവധി ഇന്ത്യക്കാരും പങ്കെടുത്തു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രത്യേകം
തയ്യാറാക്കിയ വേദിയിലാണ് ചടങ്ങുകള്‍ നടക്കുക.മൂന്ന് ലക്ഷത്തോളം വിശ്വാസികര്‍ വത്തിക്കാനില്‍ എത്തും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലുള്ള 11 അംഗ ഇന്ത്യന്‍ സംഘവും എത്തിയിട്ടുണ്ട്.
പ്രത്യേക കീഴ്വഴക്കങ്ങളോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ്. നാമകരണ പരിപാടികളുടെ ചുമതലയുള്ള കര്‍ദിനാള്‍മാര്‍ വിശുദ്ധരുടെ പുസ്തകത്തില്‍ മദറിന്‍റെ പേരു ചേര്‍ക്കട്ടെയെന്ന് മാര്‍പാപ്പയോട് അനുവാദം ചോദിക്കും. തുടര്‍ന്ന് ലഘു ജീവചരിത്രം വായിച്ച ശേഷം വിശുദ്ധരുടെ പ്രാര്‍ത്ഥന ചൊല്ലും. വിശുദ്ധയാക്കുന്നതിന്‍റെ സന്ദേശം മാര്‍പാപ്പ വായിക്കുന്നതോടെ വിശുദ്ധയായി അംഗീകരിക്കും.




Sharing is Caring