തിരിച്ചറിവിൻറെ കലിപ്പ്


14233783_1172302999501534_1674236661_o
വീടുകളിൽ കുഞ്ഞുകണ്ണുകൾ നമ്മളറിയാതെ നമ്മുടെ പിറകിലുണ്ട്. നിരീക്ഷണമായി,തിരിച്ചറിവിനായി നമ്മെ കേൾക്കാനും അനുകരിക്കുവാനും……..
വാടകഗുണ്ട, ഡിവോഴ്സ് എന്ന രണ്ടു പുതിയ വാക്കുകളുടെ അർഥം തേടി ആൻമരിയ എന്ന കുരുന്നിൻറെ യാത്രയിൽ എല്ലാമുണ്ട്. നൊമ്പരമുണ്ട്, ആഹ്ളാദമുണ്ട് അങ്ങിനെ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ഇഴപിരിച്ചുനിർത്താനാകാത്ത എല്ലാ കാര്യങ്ങളും.
മിഥുൻ നിങ്ങളുടെ ആൻമരിയ കലിപ്പിലായിരിക്കും. പക്ഷേ തീയറ്റർ വിട്ടിറങ്ങുന്ന ആസ്വാദകർ കലിപ്പിലാകില്ല, നല്ലൊരു ദൃശ്യക്കാഴ്ച കണ്ടിറങ്ങിയതിൻറെ ആത്മസംതൃപ്തി.
കാണാം തെല്ലും ബോറടിക്കാതെ ഈ സിനിമ.
ഇത് ബേബി സാറയെന്ന ബാലതാരത്തിൻറെ സിനിമയാണ്. വിസ്മയിപ്പിച്ചു കുരുന്നിൻറെ വെള്ളിത്തിരയിലെ പകർന്നാട്ടം. പിന്നെ അതിശയിപ്പിതും നൊമ്പരപ്പെടുത്തിയതും സിദ്ദിഖിൻറെ ബേബിയെന്ന കഥാപാത്രമാണ്. സണ്ണിയും അജുവും സൈജുവും ലിയോണയും ഷൈനും പി.ടി അധ്യാപകനായ ജോൺ കയ്പ്പിള്ളിലും പിന്നെ ഏയ്ഞ്ചലായി അതിഥി വേഷത്തിൽ വന്ന ദുൽക്കറും മനോഹരമാക്കി. മടുപ്പിക്കാത്ത കാമറക്കാഴ്ചയും സംഗീതവും ഒപ്പം ചേർന്നപ്പോൾ കലിപ്പ് മാസ്സായി. അഭിനന്ദനം പ്രിയ മിഥുൻ.
കൂടാതെ കുഞ്ഞുകണ്ണുകൾ തേടുന്ന അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ, വാശികൾ, ഇഷ്ടങ്ങൾ എല്ലാം തന്നെ വലിയകണ്ണുകൾക്ക് മനസിലാകട്ടെ, ജോലി തിരക്കിനിടയിലും കലിപ്പില്ലാതെ തന്നെ………….. യു.ഹരീഷ്




Sharing is Caring