സ്തനാര്‍ബുദത്തിനു കാരണമാകുന്ന സൂക്ഷ്മാണുവിനെ കണ്ടെത്തി


സ്തനാര്‍ബുദത്തിന് കാരണമാകുന്ന സൂക്ഷ്്മാണുവിനെ നാസയുടെ ലബോറട്ടറിയില്‍ കണ്ടെത്തി. ഇന്ത്യന്‍ വംശജയായ ഗവേഷകയും ഈ കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞരുടെ സംഘത്തില്‍ അംഗമാണ്.


കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന പരീക്ഷണത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്.


സ്തനത്തിലെ സ്രവങ്ങളെയും കാന്‍സറിനെയുമാണ് ഈ ബാക്ടീരിയ ബാധിക്കുന്നത്.

ബാക്ടീരിയ ബ്രസ്റ്റ് ഡക്ട് ഫ്‌ളൂയിഡുകളിലാണ് കാണപ്പെടുന്നത്. പിന്നീട് ഇത് സ്തനാര്‍ബുദത്തിലേക്ക് നയിക്കുമെന്ന് ബയോടെക്്‌നോളജി സയിന്റിസ്റ്റ് പരാഗ് വൈശാംപയന്‍ പറഞ്ഞു.

സയിന്റിഫിക് റിപ്പോര്‍ട്‌സ് എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

23 ആരോഗ്യമുള്ള സ്ത്രീകളെയും ബ്രസ്്റ്റ് കാന്‍സര്‍ ബാധിച്ചിരുന്ന 25 സ്ത്രീകളെയും പഠനത്തിന് വിധേയരാക്കിയിരുന്നു.

ഇതില്‍ ചിലര്‍ ചികിത്സ തുടരുന്നുവരുമായിരുന്നു. നാസയുടെ സ്‌പേസ് ക്രാഫ്റ്റ് അസംബ്ലി യൂനിറ്റിലും ബാക്ടീരിയയെ കുറിച്ച് പഠനം നടത്തി. വിവിധ സ്ഥാപനങ്ങളിലെ അര്‍ബുദ വിദഗ്ധരുടെ സേവനവും പഠനത്തിനായി ഉപയോഗിച്ചു.



Sharing is Caring