ഇന്ന് റമദാനിലെ പുണ്യരാവ്‌


ആയിരം മാസങ്ങളെക്കാള്‍ പുണ്യം ചൊരിയുന്ന രാവായ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് ഇന്ന് റമദാനിലെ ഇരുപത്തിയെഴാം രാവ്. റമദാന്‍ മാസത്തിലെ ഏറ്റവും പുണ്യമായ രാവാണ് ഇന്ന്.ഇരുപത്തിയെഴാം രാവും റമദാനിലെ അവസാന വെളളിയാഴ്ചയും ഒരുമിച്ചത്തിയതിന്റെ ആത്മസംതൃപ്തിയിലാണ് വിശ്വാസികള്‍.


റമദാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദ്‌റിന് സാധ്യതയുള്ള ദിവസമാണ് 27ാം രാവ്. രാത്രിമുഴുവന് ഉറക്കമിളച്ച് നമസ്‌കാരങ്ങളിലും ഖുര്‍ ആന്‍ പാരായണങ്ങളിലും പ്രാര്ത്ഥനകളിലും വിശ്വാസികള്‍ പൂര്‍ണമായി മുഴുകുന്ന രാവ് കൂടിയാണിത്


അവസാന വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരശേഷം പള്ളികളില്‍ പ്രത്യേക ഉദ്‌ബോധനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനകളും നടത്തും



Sharing is Caring