സൊമാലിയ പരാമര്‍ശത്തില്‍ മറുപടിയില്ലാതെ തൃപ്പുണിത്തുറയില്‍ മോദിയുടെ പ്രസംഗം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമലിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കാതെ മോദി തൃപ്പുണിത്തുറയില്‍ പ്രസംഗിച്ചു. വിവാദത്തില്‍ വിശദീകരണം നല്‍കാതെയാണ് മോദി തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്.

വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഷ്ട്രീയഭേദമന്യെ രംഗത്ത് വന്നിരുന്നു. സൊമാലിയയോട് സംസ്ഥാനത്തെ ഉപമിച്ചത് അപമാനകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പരാമര്‍ശം കേരളത്തെ അപമാനിക്കലാണെന്നായിരിന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ്കാരാട്ട് പ്രതികരിച്ചത്. അതേസമയം മുഖ്യമന്ത്രി വസ്തുതകള്‍ക്ക് നേരെ കണ്ണടക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ യാതൊരു വിശദീകരണമോ മറുപടിയോ പറയാതെയാണ് മോദി തൃപ്പുണിത്തുറയില്‍ പ്രസംഗം അവസാനിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *