സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍. സോളാര്‍ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടും താന്‍ ഇടനില നിന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ വെള്ളിയാഴ്ച കമ്മീഷന് കൈമാറുമെന്നും അതില്‍ പല തെളിവുകളും കേരളത്തിന് താങ്ങാനാവാത്ത കാര്യങ്ങളായിരിക്കുമെന്നും സരിത അറിയിച്ചു.













