സൈന നെഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം


ഭാരതത്തിന്റെ സൈന നെഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ചൈനയുടെ സുണ്‍ യുവിനെ പരാജയപ്പെടുത്തിയാണു സൈന കിരീടം ചൂടിയത്.


ആദ്യ സെറ്റ് കൈവിട്ട സൈന രണ്ടാം സെറ്റ് അനായാസം കൈക്കലാക്കി. മൂന്നാം സെറ്റില്‍ ലോക പത്താം റാങ്കുകാരിയായ സണ്‍ യു കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം സൈനയ്‌ക്കൊപ്പം നിന്നു. സ്‌കോര്‍: 11-21, 21-14, 21-19.




Sharing is Caring