ഇടതിനെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ നോക്കിയിരിക്കാനാകില്ല: കോടിയേരി

ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത് അനുവദിക്കാനാകില്ല. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല സി.പി.എമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വി.എസ് അച്യുതാനന്ദന്റെ പദവി പാര്‍ട്ടി തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്കവേണ്ടെന്നും ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തകര്‍ച്ചയാണ് നേരിട്ടത്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം ഒമ്പത് ലക്ഷത്തിന് മുകളിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ആയിരുന്നുവെന്ന് കോടിയേരി പറഞ്ഞു. എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ ആര്‍.എസ്.പിക്കും ജനതാദള്‍യുവിനും നിയമസഭ പ്രാതിനിധ്യം പോലും നഷ്ടമായി. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ അടിത്തറ ഇളകിയിരിക്കിക്കൊണ്ട് മലപ്പുറത്ത് എല്‍.ഡി.എഫിന് ചരിത്രത്തിലാദ്യമായി 42 ശതമാനം വോട്ട് ലഭിച്ചുവെന്നും കോടിയേരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *