സെവാഗിന്റെ അപേക്ഷയില്‍ ബിസിസിഐക്ക് തൃപ്തി പോര


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ് സമര്‍പ്പിച്ചത് രണ്ട് വരിയുള്ള അപേക്ഷ. ഇതു പോരെന്ന് ബിസിസിഐ.
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററെന്നും ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കുമൊപ്പം നേരത്തെ കളിച്ച് പരിചയമുണ്ടെന്നും മാത്രമാണ് സേവാഗ് അപേക്ഷയില്‍ പറഞ്ഞത്. അപേക്ഷക്കൊപ്പം ബയോഡാറ്റ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിശദമായ ബയോഡാറ്റ കൂടി അയക്കാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.


സെവാഗിന് പുറമെ നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെ, ഓസ്‌ട്രേലിയന്‍ മുന്‍ താരം ടോം മൂഡി, ഇംഗ്ലീഷ് കോച്ച് റിച്ചാര്‍ഡ് പൈബസ്, മുന്‍ ഇന്ത്യന്‍ താരങ്ങളായ ലാല്‍ചന്ദ് രജ്പുത്, ഡി. ഗണേഷ് എന്നിവരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്.


മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ക്രെയ്ഗ് മക്ഡര്‍മോട്ടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അവസാന തീയതി കഴിഞ്ഞ് അപേക്ഷിച്ചതിനാല്‍ പരിഗണിക്കില്ലെന്നു സൂചന.



Sharing is Caring