കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിവലിനെതിരെ സിപിഐഎം ബംഗാള്‍ഘടകം

കന്നുകാലി വില്‍പന നിയന്ത്രിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ അരങ്ങേറുന്ന ബീഫ് ഫെസ്റ്റുവലുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐഎം ബംഗാള്‍ഘടകം. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ ബാധിക്കുമെന്നതാണ് ഇതിനുകാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും, ബിജെപിയുടെയും നടപടികള്‍ അംഗീകരിക്കാനാവില്ല. എന്നാല്‍ മതേതരത്വം തെളിയിക്കാന്‍ ബീഫ് ഫെസ്റ്റിവലും, പോര്‍ക്ക് ഫെസ്റ്റിവലും നടത്തുന്നത് വഴി മറ്റൊരാളെ ഇതുകഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന സിപിഐഎം നേതാക്കളിലൊരാള്‍ അഭിപ്രായപ്പെട്ടത്.ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിനോട് തങ്ങള്‍ എതിരഭിപ്രായമാണുള്ളത് എന്ന് ബംഗാളിലെ ഇടതുമുന്നണിയിലെ കക്ഷിയായ ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു.ബിജെപി വളരെപ്പെട്ടന്നാണ് ബംഗാളില്‍ സ്വാധീനമുണ്ടാക്കുന്നത്. ഇപ്പോള്‍ തങ്ങള്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചാല്‍ വര്‍ഗീയ അഗ്നിക്ക് അത് ഇന്ധനമാകുമെന്നും അവര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *