ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും


ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തിൽ മദ്യശാലകള്‍ തുറക്കാനുള്ള ഇടക്കാല ഉത്തരവിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ വിധി ഇന്ന് പുറപ്പെടുവിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ ഇന്ന് ഉച്ചവരെ തുറക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇന്നലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.




Sharing is Caring