ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 310 റണ്‍സ്. ജോ റൂട്ട് (64), ബട്ട്ലര്‍ (61 നോട്ടൗട്ട്), ആഡം ഹെയ്ല്‍സ് (56) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ട് സ്കോര്‍ 300 കടത്തിയത്. തുടര്‍ന്ന് മറുപടി ഇന്നിങ്ങ്സ് ആരംഭിച്ച ന്യൂസിലാന്‍ഡ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്.
റണ്ണൊന്നുമെടുക്കാതെ ലൂക്ക് റോഞ്ചിയും 27 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലുമാണ് പുറത്തായത്. ജാക്ക് ബാളിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ റോഞ്ചി ബൗള്‍ഡായപ്പോള്‍ ഗുപ്റ്റിലിനെ സ്റ്റോക്സിന്റെ പന്തില്‍ ജോ റൂട്ട് പിടികൂടി.

േടാസ് നേടിയ ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോര്‍ 37-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ജാസണ്‍ റോയിയെ മില്‍നെ ബൗള്‍ഡാക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഹെയ്ലസും റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയിലാക്കി.
സ്കോര്‍ 118-ല്‍ എത്തിയശേഷമാണ് ഇൗ കൂട്ടുകെട്ട് പിരിഞ്ഞത്. 62 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത ഹെയ്ല്‍സിനെ മില്‍നെ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ മോര്ഗന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 13 റണ്‍സെടുത്ത മോര്‍ഗനെ ആന്‍ഡേഴ്സന്റെ പന്തില്‍ റോഞ്ചി പിടികൂടി. സ്കോര്‍ 3ന് 134. തുടര്‍ന്ന് റൂട്ടിനൊപ്പം ഒന്നിച്ച സ്റ്റോക്സ് മികച്ച പ്രകടനം നടത്തി.
എന്നാല്‍ സ്കോര്‍ 188-ല്‍ എത്തിയപ്പോള്‍ 65 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത റൂട്ടിനെയും ആന്ഡേഴ്സണ് ബൗള്‍ഡാക്കി. സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ 48 റണ്‍സെടുത്ത സ്റ്റോക്ക്സിനെ ബൗള്‍ട്ടിന്റെ പന്തില്‍ മില്‍നെ പിടികൂടി. അതിനുശേഷം ബട്ട്ലര്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.













