ഐസ്ക്രീം പാര്‍ലര്‍ ആക്രമണത്തിന്റെ കെടുതികള്‍ അവസാനിക്കും മുന്‍പേ ഇറാഖില്‍ വീണ്ടും ആക്രമണം. പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരുക്കേറ്റു.
തലസ്ഥാന നഗരിയായ ബാഗ്ദാദിന് സമീപം ഹീത്ത് പട്ടണത്തിലെ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.













