സെറീന വില്യംസ് വിവാഹിതയാവുന്നു


ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായിരുന്ന സെറീന വില്യംസ് വിവാഹിതയാവുന്നു. അമേരിക്കയിലെ സോഷ്യല്‍ മീഡിയ വാര്‍ത്താ പ്‌ളാറ്റ്‌ഫോം ആയ റെഡ്ഡിറ്റിന്റെ സഹസ്ഥാപകന്‍ അലെക്‌സിസ് ഒഹാനിയന്‍ ആണ് സെറീനയുടെ മനം കവര്‍ന്നത്.


റെഡ്ഡിറ്റിലൂടെ സെറീന തന്നെയാണ് കാമുകനുമായി തന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്ന കാര്യം പുറത്ത് വിട്ടത്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല. മുപ്പത്തിയഞ്ചുകാരിയായ സെറീനയും മുപ്പത്തിമൂന്നുകാരനുമായ ഒഹാനിയനും റോമില്‍ വച്ചാണ് ആദ്യം കാണുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി.


പക്ഷേ, പ്രണയബന്ധം ഇരുവരും രഹസ്യമായി തന്നെ സൂക്ഷിച്ചു. മാദ്ധ്യമങ്ങളിലൂടെയുള്ള അഭ്യൂഹങ്ങളോടും ഇരുവരും പ്രതികരിച്ചില്ല.



Sharing is Caring